കുമ്മനം മിസോറാമിലേക്ക്, കസേര പിടിക്കാൻ സുരേന്ദ്രനും ശോഭയും? - ട്വിസ്‌റ്റ് ഉടൻ

ശനി, 26 മെയ് 2018 (10:17 IST)
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി നിയമിതനാകുന്നതോടെ കേരളത്തിലെ ബി ജെ പിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രനെയോ ശോഭാ സുരേന്ദ്രനെയോ പരിഗണിക്കാൻ സാധ്യത.
 
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണ് കേന്ദ്രനേതൃത്വം ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നത്.
 
എം ടി രമേഷ്, പി കെ കൃഷ്‌ണദാസ് എന്നിവരുടെയൊക്കെ പേരുകൾ പരിഗണനയിൽ ഉണ്ടെങ്കിലും കൂടുതൽ സാധ്യത കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണ്. നിലവിലുള്ള മറ്റെല്ലാ ഭാരവാഹികളിലും മാറ്റംവരുത്തുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍