ഭർതൃവീട്ടിലെ അലമാരയിൽ യുവതി തൂങ്ങിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

എ കെ ജെ അയ്യര്‍

തിങ്കള്‍, 23 മെയ് 2022 (14:23 IST)
കോഴിക്കോട്: കോഴിക്കോട്ടെ വടകര അഴിയൂർ സ്വദേശിനി റിസ്വാന എന്ന 21 കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. റിസ്വാനയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ പരാതി.

തുടർന്നാണ് വടകര റൂറൽ എസ്.പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസിനാണ് അന്വേഷണ ചുമതല. മെയ് ആദ്യവാരത്തിലാണ് അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർത്തവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞു രണ്ട് വർഷമായിട്ടും റിസ്വാന ഭർതൃ വീട്ടിൽ നിരന്തരം പീഡനത്തിന് ഇരയായി എന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭാരത് സഹോദരി എന്നിവർ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായും റഫീഖ് ആരോപിച്ചു. റിസ്വാന തൂങ്ങിമരിച്ചു എന്നത് ഭർതൃ വീട്ടുകാർ ഒഴികെ മറ്റാരും കണ്ടതായി വിവരമില്ല എന്നതും മരണത്തിൽ ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍