ഹോം ക്വാറന്റായിനിൽ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയിൽ
പുനലൂർ: ഹോം ക്വാറന്റായിനിൽ കഴിഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ തൊളിക്കോട് വിഷ്ണു ഭവനിൽ വിശ്വകുമാർ എന്ന 20 കാരനാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിനടുത്തുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വിശ്വകുമാറിന്റെ സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതാണ് വിശ്വകുമാർ.
ഹോം ക്വാറന്റായിനിൽ കഴിഞ്ഞപ്പോഴുണ്ടായ മാനസിക സംഘർഷമാവാം മരണകാരണമെന്ന് കരുതുന്നു. വെയിങ് ബ്രിഡ്ജ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു വിശ്വകുമാർ.