മകളുടെ വിഷമത്തിൽ മനം നൊന്ത പിതാവ് ആത്മഹത്യ ചെയ്തു : മരുമകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (21:49 IST)
നിലമ്പൂർ: സ്ത്രീധന പീഡനത്തിനിരയായ മകളുടെ വിഷമത്തിൽ മനം നൊന്ത പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഊർങ്ങാട്ടീരി തെൻചീരി സ്വദേശി അബ്ദുൽ ഹമീദ് എന്ന 30 കാരനാണ് അറസ്റ്റിലായത്.

മമ്പാട് സ്വദേശി ചങ്ങറായി മൂസക്കുട്ടി കഴിഞ്ഞ മാസം 23 നാണു തൂങ്ങിമരിച്ചത്. ഭർത്താവിന്റെ വീട്ടിൽ മകൾ നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു എന്നും ഇതിൽ വിഷമിച്ച താൻ ജീവൻ ഒടുക്കുകയാണെന്നും കാണിച്ചു ഫോണിലെ വീഡിയോയിൽ ചിത്രീകരിച്ച ശേഷം ആയിരുന്നു തൂങ്ങിമരിച്ചത്.

ഇദ്ദേഹത്തിന്റെ മകൾ ഹിബ തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിക്കുന്നതായി പോലീസിൽ പരാതി നൽകി. തുടർന്നാണ് ഒളിവിലായിരുന്ന അബ്ദുൽ ഹമീദിനെ ഇന്ന് വെളുപ്പിന് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍