ദമ്പതികൾ തീവണ്ടി തട്ടി മരിച്ചു : ആത്മഹത്യ എന്ന് നിഗമനം

എ കെ ജെ അയ്യര്‍
ശനി, 13 മെയ് 2023 (20:00 IST)
തൃശൂർ: ദമ്പതികളെ ചെറുതുരുത്തിക്കടുത്തു സമീപം ആറ്റൂരിനും മുള്ളൂർക്കരയ്ക്കും ഇടയിൽ റയിൽവേ ട്രാക്കിൽ ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര വണ്ടിപ്പറമ്പ് കിഴക്കിട്ടിൽ വീട്ടിൽ സുനിൽ കുമാർ (54) ഭാര്യ മിനി (39) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. തിരുവനന്തപുരത്തുനിന്ന് ഷൊർണ്ണൂരിലേക്ക് വരികയായിരുന്ന വേണാട് എക്സ്പ്രസാണ് തട്ടിയത്. ഇരുവരും കൈകോർത്തു പിടിച്ചു ട്രാക്കിലൂടെ നടന്നുവരികയും ട്രെയിൻ വന്നിട്ടും മാറാതെ നില്കുകയുമായിരുന്നു.

പാവറട്ടിയിൽ താമസിച്ചിരുന്ന ഇവരെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. മക്കൾ അക്ഷയ് (19), അശ്വിൻ (17), ആർത്തിക് (14).  

അനുബന്ധ വാര്‍ത്തകള്‍

Next Article