ജനപക്ഷയാത്രയ്ക്ക് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഷാപ്പുടമകളില്‍ നിന്ന് പണം പിരിച്ചതുമായി ബന്ധപ്പെട്ട് ടോമി കല്ലാനിയുടെ പേര് വലിച്ചിഴച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുധീരന്‍ ആരോപിച്ചു. ജനപക്ഷയാത്രയുടെ കോട്ടയത്തെ പര്യടനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.