സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയെന്ന് പോലീസ് ആരോപിച്ച ജയേഷിനെ കോടതി വെറുതേ വിട്ടു. ഇതുകൂടാതെ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.
മാറാട് സെഷന്‍സ് കോടതിയുടേതാണ് വിധി. സംസ്ഥാന സര്‍ക്കാരാണ് നഷ്ടപരിഹാം നല്‍കേണ്ടത്. തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെത്തണം. അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച്ഡി .വൈ.എസ്.പി ഇ.പി പൃഥ്വിരാജ്, സി.ഐ പ്രമോദ് എന്നിവരില്‍ നിന്നാണ് തുക ഈടാക്കേണ്ടത്.
ജൂലൈ 21ന് രാത്രി 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇഡ്ഡലി വില്‍പ്പനക്കാരിയായ കോഴിക്കോട് വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്‌നിലെ സുന്ദരിയമ്മയില്‍ നിന്നും പണം കൈക്കലാക്കാനായി ജയേഷ് കൊല ചെയ്‌തെന്നായിരുന്നു പോലീസ് ഭാഷ്യം. ഒമ്പത് മാസം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ചാണ് ജയേഷിനെ കേസില്‍ പ്രതിയാക്കുന്നത്.