പാചക വാതക സബ്സിഡി ഇന്നു മുതല്‍ ബാങ്ക് അക്കൌണ്ട് വഴി മാത്രമെ നല്‍കുകയുള്ളു. ഉപഭോക്താക്കള്‍ തങ്ങളുടെ ഏജന്‍സികളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ മുഴുവന്‍ തുകയും നല്‍കണം. സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്ബ്‌സിഡി ഉപ്ഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പിന്നീട് എത്തും. എന്നാല്‍ ആധാര്‍ നമ്പരോ ബാങ്ക് അക്കൌണ്ട് നമ്പരോ നല്‍കാത്തവര്‍ക്ക് ഇനിമുതല്‍ ഗ്യാസ് സബ്സിഡി ലഭിക്കുകയില്ല.
അതേസമയം ഇതുവരെ ആധാര്‍ നമ്പര്‍ ലഭിക്കാത്തവര്‍ പാചക വാതക സബ്സിഡി ലഭിക്കാന്‍ ഏജന്‍സിയില്‍ ബാങ്ക് അക്കൌണ്ട് നമ്പര്‍ നല്‍കണം.ഏജന്‍സിയില്‍ നിന്നു ലഭിക്കുന്ന 17 അക്ക നമ്പര്‍ ബാങ്കിലും നല്‍കിയാല്‍ സബ്സിഡി ബാങ്ക് അക്കൌണ്ട് വഴി ലഭിക്കും. ആധാര്‍ ന്മ്പര്‍ ഉണ്ടായിട്ടും അത് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് മൂന്നുമാസത്തെ സമയമാണ് നല്‍കിയിട്ടുള്ളത്. മൂന്നുമാസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടില്‍ ബന്ധിപ്പിച്ചാല്‍ ഈ കാലയളവില്‍ വാങ്ങുന്ന സിലിണ്ടറുകളുടെ സബ്സിഡി പിന്നീട് അക്കൌണ്ടിലേക്കു കൈമാറും.
ഒന്നില്‍ക്കൂടുതല്‍ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ക്ക് ഏറ്റവും ഒടുവില്‍ ആധാര്‍ ബന്ധിപ്പിച്ച ബാങ്കിലെ അക്കൌണ്ടിലേക്കാണ് സബ്സിഡി തുക കൈമാറുക. സംസ്ഥാനത്ത് ആകെയുള്ളത് 76 ലക്ഷം പാചക വാതക കണക്ഷനുകളാണ് ഉള്ളത്. എന്നാല്‍ 60.67 ലക്ഷം പേര്‍ മാത്രമേ ബാങ്ക് അക്കൌണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളു. 15.33 ലക്ഷം ഉപഭോക്താക്കള്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവരും ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലാത്തവരുമാണ്.