കോതമംഗലത്ത് സ്കൂൾ ബസ് മറിഞ്ഞു; പത്തു കുട്ടികൾക്ക് പരുക്കേറ്റു

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (10:43 IST)
കോതമംഗലത്ത് സ്കൂൾ ബസ് മറിഞ്ഞ് പത്തു കുട്ടികൾക്ക് പരിക്കേറ്റു. എളന്പ്ര എൽ.പി സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. 314 എന്ന സ്ഥലത്ത് വെച്ചാണ് ബസ് അപകടത്തില്‍ പെട്ടത്.

 അപകടത്തില്‍ പെട്ട ബസിലെ കുട്ടികളെ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു. പരിക്കേറ്രവരുടെ നില ഗുരുതരമല്ല. കുട്ടികളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക