കഞ്ചാവ് കടത്ത്: വിദ്യാര്‍ത്ഥി പിടിയില്‍

തിങ്കള്‍, 9 ഫെബ്രുവരി 2015 (17:00 IST)
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഭവത്തോട് അനുബന്ധിച്ച് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പിടികൂടിയിരുന്നു. ഇരവിപുരം ആക്കോലില്‍ ചേരിയില്‍ അമ്മാച്ചന്‍ മുക്ക് എന്‍.ആര്‍.മന്‍സിലില്‍ നെറീഷ് ഖാന്‍ എന്ന സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്‌ അറസ്റ്റിലായത്.

ഈ വിഷയത്തില്‍ കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷം ബി.ടെക് വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥിയുടെ താമസ സ്ഥലം റെയ്ഡ് ചെയ്താണു കഞ്ചാവ് കണ്ടെടുത്തത്. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് എത്തിക്കുന്നയാളെ പൊലീസ് വലയിലാക്കുകയായിരുന്നു.

ചകിരിക്കടയിലുള്ള കഞ്ചാവ് കച്ചവടക്കാരില്‍ നിന്നാണു ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസിന്‍റെ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ്‌ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ സായി കിരണും പിന്നീട് നെറീഷ് ഖാനും വലയിലായത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക