ദിവാകരനെതിരേ കൂടുതല്‍ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം
ചൊവ്വ, 19 ഓഗസ്റ്റ് 2014 (16:01 IST)
ദിവാകരനെതിരേ കൂടുതല്‍ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം. എന്നാല്‍ കേരളത്തിലെ സംഘടനാവിഷയങ്ങള്‍ സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ തീരുമാനമായില്ല. അടുത്ത ദേശീയ കൗണ്‍സിലിന് മുമ്പ് തീരുമാനമെടുക്കും.
ദിവാകരനെതിരായ നടപടിയില്‍ സംസ്ഥാന നേതൃത്വത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി.
അതേസമയം കൂട്ടുത്തരവാദിത്തമാണ് ഇക്കാര്യത്തിലുള്ളതെന്ന് സി ദിവാകരന്‍ പ്രതികരിച്ചു. സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.