ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണു മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു കാരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ.
സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിന്റെ മുഖ്യാഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ല. സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കേണ്ടതെന്നും കമല്‍ പറഞ്ഞു.
ചടങ്ങിലേക്ക് മോഹന്‍ലാലിനെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തിനൊപ്പം ഞാനും ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കമൽ വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഔദ്യോഗീക വിശദീകരണവുമായി മന്ത്രി എകെ ബാലന്‍ ഇന്നു രംഗത്തെത്തിയിരുന്നു.
അതേസമയം, പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചതായുമുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനാണ് എന്നതാണ് മോഹൻലാലിന്റെ നിലപാട്.