ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും; മികച്ച നടനാകാന്‍ മമ്മൂട്ടിയും നിവിന്‍ പോളിയും

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (12:18 IST)
കഴിഞ്ഞവര്‍ഷത്തെ (2014) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ‘മുന്നറിയിപ്പി’ലെ അഭിനയത്തിന് മമ്മൂട്ടി, 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍ പോളി, ‘ഐനി’ലെ അഭിനയത്തിന് മുസ്തഫ എന്നിവരാണ് മികച്ച നടനാകാന്‍ രംഗത്തുള്ളത്.
 
മികച്ച നടിയാകാന്‍ ‘ഹൌ ഓള്‍ഡ് ആര്‍ യു’വിലെ അഭിനയത്തിന് മഞ്ജു വാര്യരുടെ പേര് പരിഗണനയിലുണ്ട്.  മികച്ച സംവിധായകനാകാന്‍ സിദ്ധാര്‍ഥ് ശിവ (ഐന്‍), ജയരാജ് ( ഒറ്റാല്‍), വേണു( മുന്നറിയിപ്പ്) എന്നിവര്‍ മത്സരരംഗത്തുണ്ട്. 
 
അതേസമയം, അഞ്ജലി മേനോന്റെ ബാംഗ്ളൂര്‍ ഡേയ്‌സ്, എബ്രിഡ് ഷൈനിന്റെ 1983 എന്നീ ചിത്രങ്ങള്‍ ആണ് ജനപ്രിയ ചിത്രമാകാനുള്ള മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. മത്സരത്തിനായി 70ഓളം ചിത്രങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക