മികച്ച ഗാനരചയിതാവ് ഒ എൻ വി കുറുപ്പ്; മരണമില്ലാത്ത ഒഎൻവിയുടെ വരികൾക്ക് ലഭിച്ച അംഗീകാരം

ബുധന്‍, 8 മാര്‍ച്ച് 2017 (08:50 IST)
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു അവാർഡ് മാത്രം മലയാളികളെ ഒന്നാകെ സങ്കടത്തിലാഴ്ത്തി. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ആയിരുന്നു അത്. മനസ്സിൽ ഒരു തരി വേദനയോടെ മാത്രമേ അത് കേ‌ൾക്കാൻ സാധിക്കുകയുള്ളു. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത് ഒ എൻ വി കുറുപ്പിനാണ്. 
 
മരണാനന്തര അംഗീകാരമായാണ് ഒഎന്‍വിക്ക് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. വിനോദ് മങ്കര സംവിധാനം ചെയ്യത കാംബോജിയിലെ ”നടവാതില്‍ തുറന്നില്ല” എന്ന ഗാനത്തിനാണ് ഒഎന്‍വി അവാര്‍ഡിനര്‍ഹനായിരിക്കുന്നത്. കാംബോജിയിലെ ഗാനമാണ് ഒഎന്‍വി അവസാനമായി എഴുതിയത്.
 
ചിത്രത്തില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക കെഎസ് ചിത്രയാണ്. ഇരുവര്‍ക്കുമാണ് ഇത്തവണത്തെ മികച്ച ഗാനരചയിതാവിനും, ഗായികയ്ക്കുമുള്ള അവാര്‍ഡ് ലഭിച്ചത്. മരിച്ചാലും മരിക്കാത്ത ഓര്‍മയായി ഒഎന്‍വിയുടെ വരികള്‍ ഇവിടെ നിലനില്‍ക്കുന്നതിന്റെ തെളിവുകൂടിയാണ് ഒഎന്‍വിയ്ക്ക് ലഭിച്ച ഈ അംഗീകാരം. 

വെബ്ദുനിയ വായിക്കുക