കൃഷിക്കുവേണ്ടി ചെളിയിൽ ഇറങ്ങുന്ന താന്‍ രാഷ്ട്രീയക്കാരനായി കൂടുതൽ ചെളിയിൽ ഇറങ്ങാൻ ഇല്ല - ശ്രീനിവാസൻ

ചൊവ്വ, 7 ജൂണ്‍ 2016 (09:07 IST)
കൃഷിക്കുവേണ്ടി ആവോളം ചെളിയിൽ ഇറങ്ങുന്ന താന്‍ രാഷ്ട്രീയക്കാരനായി കൂടുതൽ ചെളിയിൽ ഇറങ്ങാൻ ഇല്ലെന്ന് നടൻ ശ്രീനിവാസൻ. കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ‘ഒരാൾ ഒരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുവ തലമുറയ്‌ക്ക് പരിസരത്തെ മരങ്ങളുടെ പേരു പോലും അറിയില്ല. ഇത്തരക്കാര്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയാണ്.
വിഷയത്തില്‍ കാർഷിക സംസ്കൃതിയുടെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും സര്‍വകലാശാലയിലെ 5000 ചെടികൾ നട്ടു പരിപാലിക്കുന്ന ‘ഒരാൾ ഒരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്യവെ ശ്രീനിവാസൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി ഒടുവില്‍ അദ്ദേഹം തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയക്കാരനായി രംഗത്ത് ഇറങ്ങാന്‍ താല്‍‌പ്പര്യമില്ലെന്ന് ശ്രീനിവാസൻ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക