ശ്രീനാരായണഗുരു ജയന്തി 2024

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (14:20 IST)
കേരളത്തിലെ ഒരു പ്രധാന പൊതു അവധിയാണ് ശ്രീനാരായണ ഗുരു ജയന്തി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരെ  പോരാടിയ സാമൂഹ്യപരിഷ്‌കര്‍ത്താവും സന്യാസിയുമായ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ചിങ്ങമാസത്തിലെ ചതയത്തിലാണ് ആഘോഷിക്കുന്നത്.
 
1855 ഓഗസ്റ്റ് 28നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജനനമെങ്കിലും മലയാളമാസം ആസ്പദമാക്കിയാണ് ജന്മദിനം കൊണ്ടാടുന്നത്. ശ്രീനാരായണ ഗുരു ജയന്തിയില്‍ കേരളത്തില്‍ ഗുരുവിനെ അനുസ്മരിച്ച് ആളുകള്‍ ഘോഷയാത്രകള്‍ നടത്തുന്നു. കേരളത്തില്‍ ജാതിവ്യവസ്ഥ ശക്തമായ കാലഘട്ടത്തില്‍ ഈഴവ സമുദായത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയമാണ് മുന്നോട്ട് വെച്ചത്.
 
 താഴ്ന്ന ജാതിക്കാരെന്ന് വിളിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം 40 ലധികം ക്ഷേത്രങ്ങളില്‍ നാരായണഗുരു പ്രതിഷ്ട നടത്തി. ആദിശങ്കരന്റെ പാത പിന്തുടര്‍ന്ന് സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും പ്രചരിപ്പിക്കാനാണ് ഗുരു ശ്രമിച്ചത്. മലയാളം, തമിഴ്,സംസ്‌കൃതം എന്നീ ഭാഷകളിലായി നാല്പതിലധികം കൃതികളും ശ്രീനാരായണഗുരു രചിച്ചിട്ടുണ്ട്. 1928 സെപ്റ്റംബര്‍ 20നാണ് ശ്രീനാരായണഗുരു അന്തരിച്ചത്. മരണം സംഭവിച്ച പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ച ആശയങ്ങള്‍ കേരളീയ ജീവിതത്തിന്റെ ജീവിതനാഡിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍