റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുന്നു ! പുറത്തുവരുന്നത് വന്‍ റിപ്പോര്‍ട്ടുകള്‍

വ്യാഴം, 22 ജൂലൈ 2021 (10:36 IST)
കോവിഡ് വാക്‌സിന്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനായി കേരളം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുന്നതായാണ് ഒരു സ്വകാര്യ വാര്‍ത്താചനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. സ്പുട്നിക് വാക്‌സിന്‍ നിര്‍മാണത്തിനുള്ള യൂണിറ്റ് സംബന്ധിച്ച് റഷ്യന്‍ ഏജന്‍സികള്‍ കേരളവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തിനുവേണ്ടി കെഎസ്ഐഡിസി ആണ് ചര്‍ച്ചകള്‍ നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ടെക്നോളജി പാര്‍ക്കിലാണ് വാക്സിന്‍ നിര്‍മിക്കുക. കോവിഡിനെതിരെ ഫലപ്രാപ്തിയുള്ള വാക്‌സിനുകളില്‍ മുന്‍പന്തിയിലുള്ളതാണ് റഷ്യയുടെ സ്പുട്‌നിക്-5. കഴിഞ്ഞ ഏപ്രിലിലാണ് സ്പുട്‌നിക്-5 വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. സ്പുട്‌നിക്-5 ന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍