17 ന് ചെന്നൈയ്ക്ക് സ്പെഷ്യല്‍ ട്രെയിന്‍

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:28 IST)
വിനായക ചതുര്‍ത്ഥി, ഒഴിവു ദിവസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തിരക്ക് ഒരളവ് ഒഴിവാക്കുന്നതിനായി സെപ്തംബര്‍ 16 ബുധനാഴ്ച വൈകിട്ട് 6.15 ന് 06084 എന്ന നമ്പരില്‍ ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് ഒരു പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ഇത് അടുത്ത ദിവസം രാവിലെ 6.50 ന് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും.
 
തിരിച്ച് 17 സെപ്തംബര്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് തിരിക്കുന്ന 06085 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 7.15 ന് ചെന്നൈയിലെത്തിച്ചേരും. 12 സ്ലീപ്പര്‍ ക്ലാസുകളും 2 ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളും ഒരു എ.സി 2 ടയര്‍, 2 എ.സി 3 ടയര്‍ കമ്പാര്‍ട്ടുമെന്‍റുകളും ഈ ട്രെയിനിലുണ്ടാവും.
 
എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, അരക്കോണം എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാവും. ചെന്നൈയിലേക്കുള്ള ട്രെയിന്‍ പെരമ്പൂരിലും നിര്‍ത്തും

വെബ്ദുനിയ വായിക്കുക