കോവിഡിനൊപ്പം ന്യുമോണിയയും; സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി

ചൊവ്വ, 13 ഏപ്രില്‍ 2021 (12:14 IST)
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു ന്യുമോണിയ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
ഹൃദയസംബന്ധമായപ്രശ്‌നങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. 

ഏപ്രില്‍ പത്തിനാണ് ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലായിരുന്നു അദ്ദേഹം. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍