ഇ പിക്കില്ലാത്ത പരിരക്ഷ ജലീലിന്; പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നു

ജോൺസി ഫെലിക്‌സ്

ചൊവ്വ, 13 ഏപ്രില്‍ 2021 (08:06 IST)
മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ലോകായുക്ത നിർദ്ദേശം പാർട്ടി വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന അഭിപ്രായം സി പി എമ്മിനുള്ളിൽ തന്നെയുണ്ട്. ഇ പി ജയരാജന്റെ ബന്ധുനിയമന വിവാദം വന്നപ്പോൾ പെട്ടെന്ന് തീരുമാനമെടുക്കാൻ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ കെ ടി ജലീലിന്റെ കാര്യത്തിൽ സൗമനസ്യം പ്രകടമാണ്.
 
ഐ പി ജയരാജനെതിരായി ബന്ധുനിയമന വിവാദം ഉണ്ടായപ്പോൾ പാർട്ടി അദ്ദേഹത്തിന് പിന്തുണ നൽകിയില്ല എന്നതാണ് വാസ്‌തവം. പിന്തുണ ലഭിക്കുമെന്ന് ജയരാജൻ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെ വന്നപ്പോൾ രാജി സന്നദ്ധത പ്രകടിപ്പിക്കാൻ ജയരാജൻ നിർബന്ധിതനായി. അത് പെട്ടെന്നുതന്നെ അംഗീകരിക്കാൻ പാർട്ടി തയ്യാറാവുകയും ചെയ്‌തു.
 
എന്നാൽ കെ ടി ജലീലിന്റെ കാര്യത്തിൽ ഇത്രയും കാലം സി പി എം അതിരില്ലാത്ത പിന്തുണയാണ് നൽകിയത്. ലോകായുക്‌ത നിർദ്ദേശം വന്നശേഷവും ആ പിന്തുണ തുടരുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍