കൈതമുക്കിൽ കുട്ടികൾ മണ്ണ് വാരിതിന്ന സംഭവത്തിൽ ശുശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്കിനെ വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് സി പി എം തരംതാഴ്ത്തി. നേരത്തെ കൈതമുക്ക് സംഭവം വെളിയിൽ വന്നതിനെ തുടർന്ന് ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ പാർട്ടി രാജിവെപ്പിച്ചിരുന്നു.