സൌമ്യ വധക്കേസ്: ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (08:14 IST)
സൌമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി പറയുക. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്.
 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രോസിക്യൂഷന് പ്രതികൂലമായ നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 
 
സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല  ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ഇതിനാല്‍ തന്നെ, ഇന്നത്തെ കോടതിവിധി നിര്‍ണായകമാണ്.
Next Article