സൗമ്യ വധം: പുനഃപരിശോധനാ ഹർജി നവംബര്‍ 11ലേക്ക് മാറ്റി, വിധിയെ വിമർശിച്ച മർക്കണ്ഡേയ കട്ജുവിനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതിയുടെ നിർദേശം

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (16:59 IST)
സൗമ്യ വധക്കേസിൽ പുനഃപരിശോധനാ ഹർജി നവംബര്‍ 11 ലേക്ക് മാറ്റി. വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാവണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക്​ ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്​ഥാന സർക്കാറും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹര്‍ജി നല്‍കിയത്.

വിധിയെ വിമർശിച്ച​ മുൻ സുപ്രീംകേടതി മുൻ ജഡ്​ജ്​​ മർക്കണ്ഡേയ കട്ജു ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റ് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്​ജുവിനോട്​ നേരിട്ട്​ കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും സുപ്രീംകോടതി നിർദേശിച്ചു.

കട്ജുവുമായി ദീപാവലിക്ക് ശേഷം ചർച്ചയാവാം. കട്ജുവിന്റെ വിശദീകരണം കേട്ട ശേഷം ഹർജിയിൽ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക