മറക്കില്ലൊരിക്കലും; ഇന്ന് സൗമ്യയുടെ ഓര്‍മ്മദിനം

വെള്ളി, 6 ഫെബ്രുവരി 2015 (08:28 IST)
മലയാളികള്‍ ഒരിക്കലും മറക്കാത്ത സംഭവം, ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യ എന്ന 23കാരിയെ ക്രൂരമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കുമ്പോഴും ഓരോ അമ്മമാരുടെയും മനസിലൂടെ പാഞ്ഞു പോകുന്ന പേരായി മാറി സൗമ്യ. നാലുവര്‍ഷം മുമ്പ് ഫെബ്രുവരി ആറിനാണ് സൗമ്യ കേരളത്തിന്റെ നൊമ്പരമായത്.

2011 ഫെബ്രുവരി 1ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യയെ ആക്രമിക്കുന്നത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയപ്പെട്ട സൗമ്യയെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി.

തൃശൂര്‍ കോടതി പതിനൊന്നു മാസത്തെ വിചാരണയ്‌ക്കൊടുവില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ആ ശിക്ഷ ശരിവച്ചു. ഇപ്പോള്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക