വിജിലന്‍സ് ജഡ്ജിയുടെ മാനസിക നില തകരാറിലാണെന്ന് ഡീന്‍ കുര്യോക്കോസ്
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും ആര്യാടന്‍ മുഹമ്മദിനെതിരേയും എഫ്‌ഐആര്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയ്ക്കെതിരെ ഡീന്‍ കുര്യോക്കോസ് രംഗത്ത്. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയുടെ മാനസിക നില തകരാറിലാണെന്നും ജഡ്ജിയെ ജനകീയ വിചാരണയ്ക്ക് ഹാജരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്കെതിരെ ഇപ്പോഴുണ്ടായ ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് കോടതിയുടെ ഈ വിധിയോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വിധിയില്‍ മറ്റു നേതാക്കളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വിഎം സുധീരന്‍ പറഞ്ഞു.
കേരളത്തിലെ സ്ഥിതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശങ്ക അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് ഇതിന്റെ വിശദീകരണം തേടുകയും ചെയ്തു. വിഷയത്തെക്കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുമായി എകെ ആന്റണിയും മുകുള്‍ വാസ്‌നികും ചര്‍ച്ച നടത്തിയിരുന്നു.