സോളാര്‍ കേസില്‍ മൊഴി നല്‍കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കണമെന്ന് സരിത
ബുധന്‍, 13 ജനുവരി 2016 (16:05 IST)
സോളാര്‍ കേസില്‍ തന്റെ മേല്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടെന്ന് പ്രതി സരിത എസ് നായര്‍. കമ്മീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തനിക്ക് അവസരം നല്‍കണമെന്നും സരിത പറഞ്ഞു.
കോടതികളില്‍ നിന്നും കോടതികളിലേക്ക് സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ യഥാസമയത്ത് ഹാജരാകാന്‍ തനിക്ക് കഴിയാതെ വരുന്നെന്നും സരിത വ്യക്തമാക്കി
പല കാര്യങ്ങളും തുറന്നു പറയാന്‍ സരിത തയ്യാറാകുന്നില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന സമയങ്ങളില്‍ മൊഴി നല്‍കാന്‍ സരിത പലപ്പോഴും ഹാജരായിരുന്നില്ല. ഇതിനെയും കമ്മീഷന്‍ വിമര്‍ശിച്ചു.
ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് സരിത മൊഴി നല്‍കാന്‍ എത്താത്തത് എന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ ഇതിനെതിരെ പ്രതികരിച്ചത്.