സോളാര്‍ കമ്മീഷനില്‍ എന്തു പറയണമെന്ന് തമ്പാനൂര്‍ രവിയുടെ ക്ലാസ്; ടെലഫോണ്‍ സംഭാഷണം പുറത്തായി

ബുധന്‍, 27 ജനുവരി 2016 (14:21 IST)
സോളാര്‍ കമ്മീഷനു മുമ്പില്‍ മൊഴി നല്കാന്‍ ഇന്ന് ഹാജരായ സരിത എസ് നായര്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ കോച്ചിംഗ് ക്ലാസ്. ചൊവ്വാഴ്ച വൈകുന്നേരമാണ് തമ്പാനൂര്‍ രവി സരിതയെ ടെലഫോണില്‍ വിളിച്ച് കമ്മീഷനു മുമ്പില്‍ എന്തു പറയണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്കിയത്. സരിതയും തമ്പാനൂര്‍ രവിയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടു. സംഭാഷണം ഇങ്ങനെ;
 
തമ്പാനൂര്‍ രവി : ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല
സരിത : ഓ കെ.. ഓ കെ
തമ്പാനൂര്‍ രവി : 2 തവണ ഓഫീസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത : ങാഹാ.. ഓകെ .. ഓകെ.. അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്
തമ്പാനൂര്‍ രവി : സരിത ശ്രദ്ധിക്കേണ്ടത് .. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ ക്രോസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ് .. വളരെ സേഫായിരിക്കണം
സരിത : ങ്ഹാ.. ങ്ഹാ.. മനസിലായി സാറേ
തമ്പാനൂര്‍ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത : നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്
തമ്പാനൂര്‍ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫീസില്‍ ഒരിക്കല്‍ ഓഫീസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജില്‍ .. സ്റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക .. ഓ കെ..
തമ്പാനൂര്‍ രവി : അതു കഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..
തമ്പാനൂര്‍ രവി : ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്റ്റേ ചെയ്തു
തമ്പാനൂര്‍ രവി : ചോദിച്ചാല്‍ എന്തു പറയും
സരിത : അത് പേഴ്‌സണല്‍ കാര്യം , ഇതു റിലേറ്റ് ചെയ്തിട്ടില്ല
തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ
സരിത : നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍ .. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണ്‍ , ചിലപ്പോള്‍ അഡ്വേക്കറ്റിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും..

തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണം സരിത എസ് നായര്‍ ശരിവെച്ചു.
 
(കടപ്പാട് - റിപ്പോര്‍ട്ടര്‍ ടിവി)

വെബ്ദുനിയ വായിക്കുക