സോളാര്‍ കേസില്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിങ്കള്‍, 25 ജനുവരി 2016 (08:06 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി ഇന്ന് എടുക്കും. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ആണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുക. രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസില്‍ വെച്ച് ആയിരിക്കും മൊഴിയെടുക്കുക.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്, പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എ ഡി ജി പി എ ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്ന് നേരത്തെ മൊഴി എടുത്തിരുന്നു.
സോളാര്‍ കേസില്‍ സാക്ഷിയായാണ് മുഖ്യമന്ത്രിയെ വിസ്തരിക്കുക. മൊഴിയെടുക്കുന്നതിനു മുന്നോടിയായി കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്‌ട് സെക്ഷന്‍ 8 ബി പ്രകാരം കമ്മീഷന്‍ നേരത്തെ തന്നെ നോട്ടീസ് നല്കിയിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചെല്ലാം കമ്മീഷന്‍ മുഖ്യമന്ത്രിയോട് ചോദിച്ചറിയും.