കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുന്നു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ആര്‍ ചന്ദ്രശേഖരന്‍

വെള്ളി, 29 ജനുവരി 2016 (10:00 IST)
കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഫേസ്‌ബുക്കില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശത്തില്‍ ആവേശം കൊണ്ടായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിന്റെ പോസ്‌റ്റ്.

കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്കിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ചെയ്തുപോയ പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കേരള ജനത ഉത്തരവാദികളല്ലെന്നും അദ്ദേഹം കുറിച്ചു.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്യ്ര സമര സേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ കെ കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മയാണ് ലീഡറുടേത്. പ്രീയപ്പെട്ട ലീഡറെ പിറകില്‍നിന്നു കുത്തി മുറവിളികൂട്ടി അധികാരത്തില്‍നിന്നു പുറത്താക്കിയവര്‍ക്കുതന്നെ കാലം തിരിച്ചടി നല്കുന്നു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ. ഇനിയെന്ന്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്? എന്ന ചോദ്യങ്ങളുമായുമാണ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക