രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
ജാതിയും മതവും രാഷ്ട്രീയവും നോക്കാത്ത എമണ്ടന്‍ ട്രോളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിക്കില്ല. യേശുക്രിസ്തുവിന്റെ ജന്മദിനം ആണല്ലോ ക്രിസ്മസ്. അപ്പോള്‍ പിന്നെ യേശു ബ്രോയുടെ ബര്‍ത്ത് ഡേ എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്നവരുണ്ട്.