ടെലഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങിയ ആളാണ് ഷറഫലി.
ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. പ്രമുഖ മാധ്യമമാണ് ഇത് പുറത്ത് കൊണ്ട് വന്നത്. വാട്സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.