രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
ഇന്ധന വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണെന്നും ഇതിലൂടെ കിട്ടുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞത് ട്രോള്‍ന്മാര്‍ ആഘോഷമാക്കിയിരുന്നു.
ശേഷം അദ്ദേഹം ശബരിമല ചവിട്ടിയതും, വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാര്‍ ശരിക്കും ആഘോഷിച്ചിരുന്നു. ഓഖി ദുരിതബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടു വിലയിരുത്താൻ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ മാറ്റി നിര്‍ത്തിയതാണ് അവസാനം ട്രോള്‍ന്മാര്‍ ഏറ്റെടുത്ത വിഷയം.