കള്ളപ്പണക്കാരന്റെ കുടുംബയാത്രയാണ് സമത്വമുന്നേറ്റ യാത്ര: എം സ്വരാജ്

ബുധന്‍, 25 നവം‌ബര്‍ 2015 (10:38 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് രംഗത്ത്. കള്ളപ്പണക്കാരന്‍ കുടുംബസമേതം നടത്തുന്ന ആഡംബര യാത്രയാണ് സമത്വമുന്നേറ്റ യാത്ര. എസ്എന്‍ഡിപിയുടെ മറവില്‍ വെള്ളാപ്പള്ളി വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണ്. എസ്എന്‍ഡിപിയെ ആര്‍എസ്എസ്സിന്റെ ഉപഷാപ്പ് ആക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന് സമനില തെറ്റിയതിനാലാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പോലെയുള്ള നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ആര്‍എസ്എസ് ആഗ്രഹിക്കുന്നത് ചെയ്തുകൊടുക്കുന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. വര്‍ഗീയതയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാരേയും ഡിവൈഎഫ്ഐയുടെ സെക്കുലര്‍ മാര്‍ച്ചിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എം സ്വരാജ് പറഞ്ഞു

വെബ്ദുനിയ വായിക്കുക