എസ്എൻഡിപി സ്ഥാനാർഥികൾക്ക് ബിജെപി പിന്തുണ നല്‍കും: വി മുരളീധരൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി സ്ഥാനാർഥികൾക്ക് ബിജെപി പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ. എസ്എൻഡിപി പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും. കഴിയാവുന്ന സ്ഥലങ്ങളിൽ എസ്എൻഡിപി സ്ഥാനാർഥികൾക്ക് ബിജെപി പിന്തുണ നൽകുമെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപി- എസ്എൻഡിപി ബന്ധം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. താഴെത്തട്ടിലുള്ളവര്‍ അറിയാതെ പോയ ആദ്യഘട്ട ചർച്ചകള്‍ ശേഷം പിന്നീട് നടന്ന എല്ലാ നീക്കങ്ങളും പാർട്ടിയിലെ എല്ലാ നേതാക്കളുമായും കൂടിയാലോചിച്ച ശേഷമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഗോവധനിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. രാജ്യത്തിലെ ബുദ്ധി ജീവികൾക്ക് കമ്മ്യൂണിസ്റ്റ് ദാസ്യമനോഭാവമാണ്. അനുഭവിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതിന്റെ നിരാശയാണെന്നും മുരളീധരൻ വ്യക്തമാക്കി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ പിപി മുകുന്ദന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.