മദ്യനയം: സർക്കാരിന് തെറ്റ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശൻ

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (13:34 IST)
സംസ്ഥാനത്തെ മദ്യനയത്തിൽ സർക്കാരിന് ഗുരുതരമായ തെറ്റ് പറ്റിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ വിഷയത്തില്‍ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വെളളാപ്പള്ളി പറഞ്ഞു.

പുതിയ മദ്യനയം വലിയ ജനവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്. യുഡിഎഫ് ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയപ്പോളും മദ്യനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോഴും സിപിഎം മൗനം പാലിക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മദ്യനയത്തെ കുറിച്ച് പറയാൻ തിരുമേനിമാർ മാത്രമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയുടെ ശക്തി മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്നും. മോഡി എസ്എൻഡിപിയെ കുറിച്ച് പറഞ്ഞത് വാസ്തവമാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. എസ്എന്‍ഡിപിയുടെ ശക്തി മോഡി തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ബിജെപി ഇത് മനസിലാക്കുന്നുണ്ട്. മറ്റ് പലരും ഇത് മനസിലാക്കുന്നുണ്ടെങ്കിലും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക