ലാവ്‌ലിന്‍ കേസിലെ പ്രതികളെ വെറുതെവിട്ടത് സംശയകരമെന്ന് ഹൈക്കോടതി; പൊതുഖജനാവിന് നഷ്‌ടമുണ്ടാക്കിയ ഇടപാടാണ് ലാവ്‌ലിന്‍ എന്നും കോടതി

ചൊവ്വ, 19 ജനുവരി 2016 (15:37 IST)
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട സി ബി ഐ നടപടി സംശയകരമെന്ന് ഹൈക്കോടതി. പൊതുഖജനാവിന് നഷ്‌ടമുണ്ടാക്കിയ ഇടപാടാണ് ഇതെന്നും പ്രതികളെ വിചാരണ കൂടാതെയാണ് വെറുതെ വിട്ടതെങ്കില്‍ അത് പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു.
 
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ ഉപഹര്‍ജി നല്കിയത്. സര്‍ക്കാര്‍ സമര്‍പ്പിച്ച് ഈ ഉപഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ഉബൈദ് ഇങ്ങനെ നിരീക്ഷണം നടത്തിയത്.
 
സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. പ്രതികളെ വിചാരണ കൂടാതെയാണ് വെറുതെ വിട്ടതെങ്കില്‍ അത് പ്രസക്തമാണെന്നും ഈ നിലയില്‍ വേണം കേസ് പരിഗണിക്കാനെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഇനി ഫെബ്രുവരി അവസാനവാരം കോടതി വാദം കേള്‍ക്കും.

വെബ്ദുനിയ വായിക്കുക