പാമ്പു കടിയേറ്റ വാവ സുരേഷിന്റെ നില തൃപ്‌തികരം

ഞായര്‍, 21 ജൂണ്‍ 2015 (16:26 IST)
പാമ്പു കടിയേറ്റ വാവ സുരേഷിന്റെ നില തൃപ്‌തികരം. പൂജപ്പുര ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ ആയിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി . അപകടനില തരണം ചെയ്തിട്ടില്ല. 
 
അതേസമയം, പാമ്പുകടിയേറ്റ വാവ സുരേഷ് അത്യാസന്ന നിലയിലാണെന്ന അഭ്യൂഹം പ്രചരിച്ചതോടെ വാര്‍ഡിലേക്ക് സന്ദര്‍ശകര്‍ പ്രവഹിച്ചത് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും തലവേദനയായി. തിരക്ക് ഒഴിവാക്കാനായി സുരേഷിനെ പിന്നീട് ഐ സി യുവിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക