സഭ ഇപ്പോഴും പീഡിപ്പിച്ചവർക്കൊപ്പം, ഫ്രാങ്കോയ്ക്കെതിരായ കന്യാസ്തീയുടെ മൊഴിയിൽ കേസെടുക്കണമായിരുന്നു എന്ന് സിസ്റ്റർ അനുപമ

ശനി, 22 ഫെബ്രുവരി 2020 (17:27 IST)
ഫ്രാങ്കോ മുളകയ്ക്കലിനെതിരായ ലൈംഗിക ആരോപന കെസിൽ സാക്ഷിയാ കന്യാസ്ത്രി നൽകിയ മൊഴിയിൽ കേസെടുക്കണമായിരുന്നു എന്ന് സിസ്റ്റർ അനുപമ. കന്യസ്ത്രീയുടെ മൊഴി പുറത്തുവന്ന പശ്ചത്തലത്തിൽ ഫ്രാങ്കോ മുളക്കയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ രംഗത്തെത്തി.
 
ഫ്രാങ്കോയ്ക്കെതിരെയുള്ള കന്യാസ്ത്രീയുടെ മൊഴിയിൽ കേസ് എടുക്കേണ്ടിയിരുന്നു. കത്തോലിക്ക സഭ ഇനിയെങ്കിലും മൗനം വെടിയണം. പീഡിതർക്കൊപ്പം നിൽക്കേണ്ടതിന് പകരം പീഡിപ്പിച്ചവർക്കൊപ്പമാണ് സഭ ഇപ്പോഴും നിൽക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഫ്രാങ്കോ മുളയ്ക്കൽ വിടുതൽ ഹർജി നൽകിയിരിക്കുന്നത്. സഭ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
 
നേരത്തെ ബിഷപ്പ് പ്രതിയായ കേസിൽ സാക്ഷിയായ കന്യാസ്ത്രീ ഫ്രാങ്കോയ്ക്കെതിരെ നൽകിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഠത്തിൽ വച്ച് ബിഷപ്പ് തന്നെ കടന്നുപിടിച്ചു എന്നും വീഡിയോ കൊളിലൂടെ അശ്ലീല സംഭാഷണം നടത്തി എന്നുമാണ് പൊലീസിന് നൽകിയ മൊഴിയിൽ കന്യാസ്ത്രി വ്യക്തമാക്കിയിരിക്കുന്നത്. വീഡിയോ കോളിൽ തന്റെ ശരിര ഭാഗങ്ങൾ കാണിക്കാൻ ഫ്രാങ്കോ മുളയ്ക്കൽ നിരബ്ബന്ധിച്ചതായും കന്യാസ്ത്രി മൊഴിയിൽ പറയുന്നുണ്ട്.
 
ബിഷപ്പ് ഫ്രാങ്കോയ്ക്കുള്ള സ്വാധിനം ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നത്. എന്നും കന്യാസ്ത്രീ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കന്യാസ്ത്രീയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പാരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല എന്ന് കന്യാസ്ത്രീ വ്യക്തമാക്കിയതിനാലാണ് കേസെടുക്കാതിരുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍