സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത, ഇന്ത്യയിൽനിന്നും മ്യാൻമറീലേക്ക് ഇനി ബസിൽ പോകാം !

ശനി, 22 ഫെബ്രുവരി 2020 (15:55 IST)
കുറഞ്ഞ ചിലവിൽ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇന്ത്യയിൽനിന്നും മ്യാൻമറിലേക്ക് ഇനി ബസിൽ പോകാം. മണിപ്പൂരിലെ ഇംഫാലിൽനിന്നും മ്യാൻമറിലെ മൻഡലായിലേയ്ക്കാണ് ബസ് സർവീസ് ആരംഭിക്കൂന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ മാസം ബസ് സർവീസ് ആരംഭിക്കും. 
 
ഏപ്രിൽ ഏഴിനാണ് മ്യാൻമറിലേക്കുള്ള ആദ്യ സർവീസ്. 579 കിലോമീറ്ററുകൾ താണ്ടിയാണ് ബസ് മ്യാൻമറിൽ എത്തിക. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രാമായിരിക്കും സർവീസ് ഉണ്ടാവുക. പിന്നീട് ദിവസേന സർവീസ് നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 
'ഉഡേ ദേശ് കാ ആം നാഗരിക്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ബസ് സ്ർവീസ് ആരംഭിക്കുന്നത്. ബസ് സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരൈൻ സിങ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം ടൂറിസം എന്നി മേഖലകളിൽ ബസ് സർവീസ് ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽനിന്നുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനായി വിസ ഓൺ അറൈവൽ സ്കിം ഒരു വർഷത്തേക്കുകൂടി നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് മ്യാൻമർ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍