യൂണിവേഴ്‌സല്‍ ഡ്രീം പ്രൊഡക്ഷന്‍സ് തയ്യാറാക്കിയ 'അമ്മ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. മാതൃദിനത്തിൽ വലിയൊരു സന്ദേശമെന്ന രീതിയിൽ മാതൃത്വത്തിന്റെ മഹത്വം വ്യക്തമാക്കുകയാണ് ചിത്രം. മൂന്ന് മിനുട്ടും മുപ്പത് സെക്കൻഡും ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് കഥാപാത്രങ്ങൾ.