അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി ഓഗസ്റ്റ് രണ്ട് ഞായറാഴ്ച സംസ്ഥാനത്തിലെ ഔഷധ വ്യാപാരികളുടെ സംഘടനയില്‍ അംഗങ്ങളായവരെല്ലാം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ആ ദിവസത്തെ വരുമാനത്തിന്‍റെ നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചു. എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍.മോഹന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.