മദ്യനയം: സര്‍ക്കാരിന്റേത് ഉട്ടോപ്യന്‍ നയമെന്ന് ഷിബു ബേബി ജോണ്‍
സര്‍ക്കാറിന്റെ മദ്യനയം ഉട്ടോപ്യന്‍ നയമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഷിബു ബേബി ജോണ്‍ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.
നടപ്പാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകിടം മറിയും 418 ബാറുകള്‍ പൂട്ടാനുള്ള തീരുമാനം എങ്ങനെ ഉണ്ടായെന്ന് അറിയില്ല.
മത നേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും മദ്യ വിഷയത്തില്‍ കപട നിലപാടാണ് മന്ത്രി പറഞ്ഞു.
ആരെങ്കിലും യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ അവരെ മദ്യ ലോബിയുടെ ആളാക്കി മാറ്റും യുഡിഎഫ് യോഗം ചേരുമ്പോള്‍ ആര്‍എസ്പിയുടെ അഭിപ്രായം പറയും.മദ്യനയത്തില്‍ ആത്യന്തികമായ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ് മന്ത്രി വ്യക്തമാക്കി.