തരുര്‍ രണ്ടും കല്‍പ്പിച്ച്; സ്വച്ഛ് ഭാരതുമായി മുന്നോട്ട് പോകുമെന്ന് എംപി
ശനി, 25 ഒക്ടോബര്‍ 2014 (13:09 IST)
മോഡി സ്തുതിയുടെ പേരില്‍ കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും വിലക്കുകള്‍ നേരിടുന്ന ശശി തരൂര്‍ എംപി ശുചീകരണ പ്രവര്‍ത്തനങ്ങളുമായി വിഴിഞ്ഞത്ത്. ഇന്നു രാവിലെ പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കന്മാരുമൊത്ത് എത്തിയ തരൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതുമായി മുന്നോട്ട് പോകുമെന്നും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കി മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിഴിഞ്ഞത്ത് തുടക്കമിട്ട ശുചീകരണ പദ്ധതി മണ്ഡലത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കെപിസിസിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ ഹൈക്കമാന്‍ഡ് നടപടിയുമെല്ലാം മറികടന്നാണ് ശശി തരൂര്‍ സ്വച്ഛ് ഭാരതുമായി മുന്നോട്ട് പോകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന് മുന്നോടിയായ തരൂര്‍ വിഴിഞ്ഞത്തെ പള്ളിയും അദ്ദേഹം സന്ദര്‍ശിച്ചു.