സ്വച്ഛ്ഭാരത്: തരൂരിനെ ' എലിയാക്കി ' കോണ്‍ഗ്രസ് മുഖപത്രം

ബുധന്‍, 29 ഒക്‌ടോബര്‍ 2014 (12:36 IST)
സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കോവളം ബീച്ച് പരിസരം വൃത്തിയാക്കിയ ശശി തരൂര്‍ എംപിയെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം. മൂഷികസ്ത്രീയെ വീണ്ടും മൂഷികസ്ത്രീയാക്കാന്‍ കുഞ്ഞെലി വിചാരിച്ചാല്‍ കഴിയുമെന്നാണ് മുഖപത്രം തരൂരിനെതിരെ കടുത്ത ഭാഷയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ശശി തരൂര്‍ ചത്ത എലിയെ പൊക്കിക്കാണിച്ചതിനെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് മുഖപത്രം തരൂരിനെതിരെ പ്രസ്ഥാവനയിറക്കിയത്. '' എലിവാല്‍ പിടിച്ചാല്‍ പുലിവാല്‍ പിടിച്ചതിന് തുല്യമാകുമെന്ന് കാലം തെളിയിക്കും. തുരപ്പന്‍ പണിക്കാര്‍ക്ക് വിഐപി പരിഗണന ഇനി അനുവദിക്കാനാവില്ല '' എന്ന് ഹാസ്യ രൂപേണ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. മൂഷികസ്ത്രീയെ വീണ്ടും മൂഷികസ്ത്രീയാക്കാന്‍ കുഞ്ഞെലി വിചാരിച്ചാല്‍ കഴിയുമെന്നും ലേഖനത്തിലൂടെ ശശി തരൂരിനെ പരിഹസിക്കുന്നുണ്ട്.

സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായല്ല താന്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്നത്. ശുചിത്വ പദ്ധതിക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് തിരുവനന്തപുരം കോവളം ബീച്ച് പരിസരം വൃത്തിയാക്കിയ ശേഷം തരൂര്‍ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക