ബിലിറൂബിന്‍ കൗണ്ട് മൂന്ന് ദിവസം കൊണ്ട് ഒന്നില്‍ നിന്ന് അഞ്ചായി ഉയര്‍ന്നു; ഷാരോണിന്റെ രക്തപരിശോധനാഫലം ദുരൂഹത വര്‍ധിപ്പിക്കുന്നു

ശനി, 29 ഒക്‌ടോബര്‍ 2022 (12:52 IST)
തിരുവനന്തപുരം പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തിയതിയിലെയും 17-ാം തിയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തുവന്നത്. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ബിലിറൂബിന്‍ കൗണ്ട് ഒന്നാണ്. എന്നാല്‍ അതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ ബിലിറൂബിന്‍ കൗണ്ട് അഞ്ച് ആയി ഉയര്‍ന്നു. 
 
അതേസമയം, കാമുകി നല്‍കിയ ജ്യൂസുകുടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ യുവാവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയിലേക്ക് പോകുന്നത്. രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. 
 
ഷാരോണ്‍ എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കാമുകിയുടെ വീട്ടില്‍ നിന്ന് ജ്യൂസും കഷായവും കുടിച്ച ശേഷം ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍