കോഴിക്കോട് ഭാര്യ ജീവനൊടുക്കിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 29 ഒക്‌ടോബര്‍ 2022 (12:11 IST)
കോഴിക്കോട് ഭാര്യ ജീവനൊടുക്കിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി 62കാരിയായ രമണിയും ഭര്‍ത്താവ് 70കാരനായ വേലായുധനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന്റെ പുറകുവശത്ത് രമണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
വിവരമറിഞ്ഞ വേലായുധനെ വൈകുന്നേരം മുതല്‍ കാണാതായി. ഇന്ന് രാവിലെ അടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍