അസൈന്‍മെന്റ് എഴുതാന്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ ആണ് അറസ്റ്റിലായത്. അസൈമെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. നേരത്തെയും പ്രശ്‌നക്കാരനാണ് ശ്രീശങ്കരെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിനെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.