പന്ത്രണ്ട് കാരനായ മകന്റെ സുഹൃത്തിനൊപ്പം കാമകേളി നടത്തിയ മുപ്പതുകാരിയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ മിസോറിയിലുള്ള നിക്കോള്‍ മേരി സ്മിത്ത് എന്ന യുവതിയെയാണ് ബലാത്സംഗ കുറ്റം ചുമത്തി ജയിലില്‍ അടച്ചത്.
പതിവായി മകനൊടൊപ്പം പന്ത്രണ്ട് കാരനായ കുട്ടി വീട്ടില്‍ എത്തുമായിരുന്നു. കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നിക്കോള്‍ മേരി സ്മിത്ത് കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും, ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് നിക്കോള്‍ പന്ത്രണ്ടുകാരനെ ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്‍പത് മാസത്തോളം ശാരീരികബന്ധം നടത്തി. ഇരുവരും ഫോണിലൂടെ പ്രണയ സന്ദേശങ്ങളും, കാമകേളിയുടെ അനുഭവങ്ങളും പരസ്പരം പങ്കുവെച്ചിരുന്നു. ഇതിനിടെയിലാണ് ഇരുവരെയും പിടികൂടുന്നത്.
തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നുവെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇരുവരും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആണ്‍കുട്ടി മറന്നതാണ് സംഭവം പുറത്തറിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മേരിയ്ക്കെതിരെ കേസെടുത്തത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.