ആംബുലന്‍സ് ഡ്രൈവറുടെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റി. പട വടക്ക് പ്രജിഭവനില്‍ പപ്പുവെന്ന പ്രജേഷ് ചന്ദ്രന്റെ (28)ഇടതു കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. നിരവധി വെട്ടുകളേറ്റ പ്രജേഷിന്റെ കൈപ്പത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ഇയാളുടെ ഇടത് തോളിനും നടുവിനും കാലിനും നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. അറസ്റ്റിലായ ഫൈസലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകനായ പറമ്പള്ളിതെക്കതില്‍ ഫൈസല്‍ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തീട്ടുണ്ട്. ഓണത്തിന് ആലുംമൂട് ജംഗ്ഷനില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച രാത്രിയിലെ അക്രമമെന്ന് പൊലീസ് പറഞ്ഞു. ഫൈസലിന്റെ കൂട്ടാളികളായ കല്ലേലിഭാഗം ഭാരതീഭവനം ജയകുമാര്‍ (36), പട.വടക്ക് സ്വദേശി വിഷ്ണു(23) എന്നിവര്‍ ഒളിവില്‍ പോയതായാണ് വിവരങ്ങള്‍.
താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറാണ് പ്രജേഷ്. ആലും മൂട് ജംഗ്ഷനിലെ പഴക്കടയ്ക്ക് മുന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ആഹാരം കഴിച്ചുകൊണ്ടിരുന്ന പ്രജേഷിനെ അക്രമിസംഘം ഫോണില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. പ്രജേഷിനെ തലയ്ക്കടിച്ചുവീഴ്ത്തിയശേഷം ശരീരമാസകലം വെട്ടുകയായിരുന്നു.