നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതോടെ അതിഥി തൊഴിലാളികൾ വലിയ തോതിൽ തിരിച്ചെത്തിയിട്ടുണ്ട്. അവരിൽ രോഗബാധിതരുണ്ടോ എന്ന് പരിശൊധിച്ച് തീർപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണം. അതേസമയം സംസ്ഥാനത്ത് ഇന്ന് 2540 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.